കിങ് ഖാന്റെ രാജകീയ തിരിച്ചുവരവ്; പഠാൻ പ്രേക്ഷക പ്രതികരണം

pathaan-audience-review
SHARE

ഷാറുഖ് ഖാന്‍ ചിത്രം പഠാന് വമ്പൻ വരവേൽപ്പുമായി ആരാധകർ. കിങ് ഖാന്റെ രാജകീയ തിരിച്ചുവരവെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. ഷാറുഖിന്റേതായി ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ആക്‌ഷൻ രംഗങ്ങളുള്ള സിനിമയാണ് പഠാനെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. പഠാൻ എന്ന ഇന്ത്യൻ ഏജന്റ് ആയാണ് ഷാറുഖ് ചിത്രത്തിലെത്തുന്നത്. ജിം എന്ന തീവ്രവാദിയായി ജോൺ ഏബ്രഹാമിന്റെ ഡെവിളിഷ് വില്ലൻ കഥാപാത്രവും കയ്യടി നേടുന്നു.

ബ്ലോക്ബസ്റ്റര്‍ ആയിരിക്കും ഈ ഷാറുഖ് ഖാൻ ചിത്രമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്യുന്നു. ഷാറുഖ് ഖാൻ തന്നെയാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ദീപിക പദുക്കോണിന്റേയും ഗംഭീര പ്രകടനമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പോസിറ്റിവ് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ കേരളത്തിൽ നിന്നും ഏറ്റവുമധികം കലക്‌ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡും പഠാന് സ്വന്തമാകും.

ദക്ഷിണേന്ത്യയിൽ‍‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് ടുവിന് ലഭിച്ചതിലേറെ മുന്‍കൂര്‍ ബുക്കിങ് പത്താന് ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എകദേശം 50കോടി രൂപയാണ് ആദ്യദിനം ബോക്സ് ഓഫിസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ബ്ലോക് ബ്ലസ്റ്ററുകള്‍ കൊണ്ട് മുടി ചൂടി നിന്ന ഹിന്ദി സിനിമാലോകം ബാഹുബലി, കെ.ജിഎഫ് എന്നീ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ വരവോടെ നിറം മങ്ങി. ഇതിനെല്ലാം ഒരു മറുപടിയാവും ഷാറുഖ് ചിത്രമെന്നാണ് ഹിന്ദി സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഷാറുഖ് ചിത്രം തിയറ്ററുകളിലെത്തുന്നത്. തമിഴിലും തെലുങ്കിലും ഇറങ്ങുന്ന പഠാന് ദക്ഷിണേന്ത്യയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഹിന്ദി പതിപ്പാണ് പ്രദര്‍ശനത്തിനെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS