മുണ്ടുടുത്ത് മാസ് കാണിച്ച് സൽമാൻ; ‘ഭായി ജാൻ’ ടീസർ കാണാം

kisi-ki-bhai-kisi-ki-jan
SHARE

സൽമാൻ ഖാന്‍ നായകനാകുന്ന കിസി കാ ഭായ് കിസി കി ജാന്‍റെ ടീസർ റിലീസ് ചെയ്തു. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സൽമാന്‍ ഖാന്റെ ഒരു റൊമാന്റിക് ആക്‌ഷൻ എന്റർടെയ്നറാകും ഈ ചിത്രം.

ഫർഹാദ് സാംജിയാണ് സംവിധാനം. തെലുങ്ക് താരങ്ങളാ വെങ്കടേഷ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാം ചരൺ അതിഥി വേഷത്തിലെത്തുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. നാല് വർഷത്തിന് ശേഷമാണ് ഈദിന് ഒരു സല്‍മാന്‍ ചിത്രം ബിഗ് സ്ക്രീനിൽ റിലീസാകുന്നത്. സൽമാൻ ഖാൻ തന്നെയാണ് നിർമാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS