‌സത്യമാണ്, എല്ലാ കഥയും പൃഥ്വിരാജിനറിയാം: ലോകേഷ് കനകരാജ്

lokesh-prithviraj
SHARE

സംവിധായകന്‍ ലോകഷ് കനകരാജിന്റെ അടുത്ത് പത്ത് വര്‍ഷത്തേക്കുള്ള പ്രോജക്ടുകളുടെ വണ്‍ലൈന്‍ അറിയാമെന്ന പൃഥ്വിരാജിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൈതി 2, റോളകസ് കഥാപാത്രത്തിന്റെ സ്പിൻ ഓഫ്, നിലവില്‍ നിര്‍മിക്കുന്ന സിനിമ എന്നിവയെക്കുറിച്ച് ലോകേഷ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പൃഥ്വി പറഞ്ഞത്. ഇപ്പോഴിതാ ഇതിന് ലോകേഷ് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

‘‘ഒരുമിച്ച് ഒരു സിനിമയില്‍ ഞാനും പൃഥ്വിയും വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അടുത്തത് എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നത് എന്നതിന്റെ ഒരു ലൈന്‍ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് അദ്ദേഹം എക്‌സൈറ്റഡ് ആയിരുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടും കഥ ഉണ്ടായിരുന്നു. ശരിക്കും അടുത്ത പത്ത് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു.’’– ലോകേഷ് പറഞ്ഞു.

ലോകേഷിന്റെ വരാൻ പോകുന്ന പ്രോജക്ടുകളുടെ കഥ അറിയാമെന്ന പൃഥ്വിയുടെ ഈ പ്രസ്താവനയ്ക്കു പിന്നാലെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വി ഇതൊക്കെ തള്ളുന്നതാണെന്നും ആഗ്രഹങ്ങൾ പറഞ്ഞതാകും എന്നൊക്കെയായിരുന്നു കമന്റുകൾ വന്നത്. എന്നാൽ ലോകേഷിന്റെ വിശദീകരണം വന്നതോടെ ഇതെല്ലാം നേരെ തിരിഞ്ഞു. ‘രാജുവേട്ടന്‍ നമ്മള്‍ ഉദ്ദേശിച്ച ആളല്ല സാര്‍, എത്ര ആള്‍ക്കാരാണ് അദ്ദേഹത്തെ കളിയാക്കിയത്, പൃഥ്വിരാജ് റേഞ്ച് വേറെയാണ് മോനെ’ എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍ വരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS