രാജമാണിക്യം ഓർത്തുപോയി: പഠാൻ ആദ്യ ഷോ കണ്ട് പത്മപ്രിയ

pathaan-padma
SHARE

‘പഠാന്‍’ സിനിമയുടെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവച്ച് നടി പത്മപ്രിയ. ഡല്‍ഹിയിലെ ഏറ്റവും പഴയ തിയറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമാസിലാണ് താരം സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വിഡിയോയാണ് പത്മപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

‘പഠാൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുെ മാജിക്’–പത്മപ്രിയ പറഞ്ഞു. 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ആര്‍പ്പു വിളികള്‍ക്ക് മുമ്പിലിരുന്നതെന്ന് പത്മപ്രിയ പറയുന്നു. ജനുവരി 25ന് ആണ് പത്താന്‍ തിയറ്ററുകളില്‍ എത്തിയത്. വിവാദങ്ങളെ മറികടന്ന് ചിത്രം ആദ്യ ദിനം തന്നെ 90 കോടിക്ക് മുകളിൽ കലക്‌ഷൻ നേടുകയുണ്ടായി.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പത്മപ്രിയ. ബിജു മേനോന്‍, റോഷന്‍ മാത്യൂ, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ‘വണ്ടര്‍ വുമണ്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS