ADVERTISEMENT

ബോക്സ്ഓഫിസിൽ കൊടുങ്കാറ്റായി ഷാറുഖ് ഖാൻ ചിത്രം പഠാൻ. ചിത്രം രണ്ടാം ദിനം പിന്നിടുമ്പോൾ 200 കോടി ക്ലബ്ബില്‍ ഇടംനേടി കഴിഞ്ഞു. ഒരു ഷാറുഖ് ഖാൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷൻ കൂടിയാണിത്. നടന്റേതായി ഇതിനു മുമ്പ് റിലീസ് ചെയ്ത ‘സീറോ’ എന്ന ചിത്രം തിയറ്ററുകളിൽ നിന്നും ആകെ കലക്ട് ചെയ്തത് 193 കോടിയായിരുന്നു. പഠാന്‍ ആദ്യദിനം ലോകമൊട്ടാകെ വാരിയത് 100 കോടിയായിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഉയർന്ന കലക്‌ഷനാണിത്.

 

രണ്ടാം ദിനവും വമ്പൻ പ്രതികരണമാണ് പഠാന് ലഭിക്കുന്നത്. രണ്ടാം ദിനം ചിത്രം 235 കോടി ലോകമൊട്ടാകെ നേടിയെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. അവധി ദിനമായതും ചിത്രത്തിന് നേട്ടമായി. രണ്ടാം ദിന കലക്‌ഷൻ 70 കോടിക്കു മുകളിൽ പോകുമെന്നാണ് റിപ്പോർട്ട്. നാഷ്നൽ മൾട്ടിപ്ലക്സ് ചെയ്ൻസ് ആയ പിവിആർ, ഐനോക്സ്, സിനിപ്ലസ് എന്നിവിടങ്ങളിൽ നിന്നും മാത്രം 32 കോടിയാണ് പഠാൻ രണ്ടാം ദിനം കലക്ട് ചെയ്തത്.

 

കേരളത്തിലും ചിത്രം കോടികൾ വാരുകയാണ്. രണ്ട് ദിവസം കൊണ്ട് 3.75 കോടിയാണ് പഠാന്റെ ഗ്രോസ് കലക്‌ഷൻ. തമിഴ്നാട്ടിൽ ഡബ്ബ് ചെയ്ത പതിപ്പാണ് റിലീസിനെത്തിയത്. നാല് കോടിയാണ് ആദ്യദിനം ചിത്രം തമിഴ്നാട്ടിൽ നിന്നും നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com