‘ജാൻ-എ-മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറവ, കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മ പർവം എന്നീ സിനിമകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ ഖാലിദ് റഹ്മാൻ ഈ ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്നു.
ബാലു വർഗീസ്, ഗണപതി ലാൽ ജൂനിയർ, ദീപക് പറമ്പോൽ, സലീം കുമാർ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കൊടൈക്കനാലാണ് പ്രധാന ലൊക്കേഷൻ. പറവ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമാണം.

ഛായാഗ്രഹണം ഷൈജു ഖാലിദ്. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം. എഡിറ്റിങ്ങ് വിവേക് ഹർഷൻ, സംഗീതം സുശിൻ ശ്യാം,വസ്ത്രാലങ്കാരം മഷർ ഹംസ, ചമയം റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു ബാലൻ, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റീൽസ് രോഹിത് കെ സുരേഷ്, പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്, ടൈറ്റിൽ ഡിസൈൻ സർക്കാസനം, വിഎഫ് എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, പോസ്റ്റർ ഡിസൈൻ നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.

ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാർഥ് മേനോന്‍, റിയ സൈറ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രമായിരുന്നു ‘ജാൻ-എ-മൻ’. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.