ADVERTISEMENT

കേരളം ഒറ്റക്കെട്ടായി നിന്ന് തോല്‍പ്പിച്ച നുറ്റാണ്ടിന്റെ പ്രളയത്തിന്റെ കഥ '2018' എന്ന പേരില്‍ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് സിനിമയുടെ ഭാഗമാവാന്‍ അവസരം. പ്രളയ കാലത്ത് മൊബൈലിലോ ക്യാമറയിലോ പകർത്തിയ ദൃശ്യങ്ങൾ കയ്യിലുള്ളവർക്കാണ് ജൂഡ് ആന്തണിയുടെയും അണിയറ പ്രവർത്തകരുടെയും ഈ ദൗത്യത്തിലും പങ്കാളികളാകാൻ അവസരമൊരുങ്ങുന്നത്.

 

സിനിമയുടെ അവസാന ഭാഗത്തില്‍ കാണിക്കുന്ന പ്രളയകാലത്തെ യഥാർഥ ഫൂട്ടേജുകളില്‍ നിങ്ങളുടെ വിഡിയോയും സിനിമാ പ്രവർത്തകർ ഉൾപ്പെടുത്തും. പ്രളയവുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള വിഡിയോയും  അയയ്ക്കാം.

 

തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ 20 പേര്‍ക്ക് സിനിമയുടെ അണിയറപ്രവര്‍ത്തകരോടൊപ്പം പ്രീമിയര്‍ ഷോ കാണാനുള്ള അവസരവും ഉണ്ടായിരിക്കും. അടുത്ത 18 പേര്‍ക്ക് ഫസ്റ്റ് ഷോ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുകയും ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വിഷ്വൽ ക്വാളിറ്റിയുളള വിഡിയോകളാണ് അയ്യക്കേണ്ടത്.

 

2018floodvideos@gmail.com  എന്ന മെയില്‍ ഐഡിയിലേക്കാണ് വിഡിയോകള്‍ അയക്കേണ്ടത് ഫെബ്രുവരി 20ന് വൈകിട്ട് ആറ് മണി വരെയാണ് വിഡിയോ അയയ്ക്കാനുള്ള അവസാന സമയം.

 

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി,  തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ,  ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. 125 ലേറെ താരങ്ങള്‍ അണിനിരക്കുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്.

 

അഖില്‍ പി. ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍. 'എവരിവണ്‍ ഈസ് എ ഹീറോ' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

 

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം. കലാസംവിധാനത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വമ്പന്‍ ഹിറ്റുകളായ ലൂസിഫര്‍, മാമാങ്കം, എമ്പുരാന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. 

 

സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് വിഷ്ണു ഗോവിന്ദ്. വസ്ത്രാലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോനെക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍.ജി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടര്‍ സൈലക്സ് എബ്രഹാം. സ്റ്റില്‍സ് സിനത് സേവ്യര്‍, ഫസലുള്‍ ഹഖ്. വി.എഫ്.എക്സ്-മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് യെല്ലോടൂത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com