നടൻ കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹ വിഡിയോ

kalabhavan-haneef
SHARE

നടൻ കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഡിസംബർ അവസാന വാരമായിരുന്നു ഹനീഫിന്റെ മൂത്തമകൻ ഷാറൂഖിന്റെ വിവാഹം. നടൻ ദിലീപ്, ഇന്നസെന്റ്, നാദിർഷ, തെസ്നിഖാൻ, നിയാസ് ബക്കർ തുടങ്ങി നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ വിഡിയോ ഹനീഫ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവർക്ക്. ഷാരൂഖ് ഹനീഫും സിത്താര ഹനീഫും. 

മലയാളത്തില്‍ ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് കലാഭവന്‍ ഹനീഫ്. സൂപ്പര്‍ താരങ്ങൾ അണിനിരന്ന സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം. 

1990 ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിക്കുന്നത്. ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച വേഷങ്ങളായിരുന്നു. 

ലെന പ്രധാന വേഷത്തിലെത്തിയ വനിത എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം പ്രത്യക്ഷപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS