‘സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ’

ranbir-fan-mobile
SHARE

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന രൺബീര്‍ കപൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധകന്‍ തുടര്‍ച്ചയായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് രണ്‍ബീറിനെ പ്രകോപിതനാക്കുന്നത്. താരത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫോണിൽ പതിയുന്നില്ല. രണ്ട് മൂന്ന് തവണയും ഇത് തന്നെ ആവർത്തിച്ചതോടെ നിയന്ത്രണം വിട്ട് ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് വലിച്ചെറിയുകയായിരുന്നു. പാപ്പരാസികളുടെ മുന്നിൽവച്ചായിരുന്നു നടന്റെ ഈ പ്രവർത്തി. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ രൺബീറിനെതിരെ വിമർശനം ഉയർന്നു. എന്നാൽ ഇതൊരു മൊബൈൽ ഫോണിന്റെ പരസ്യ ഷൂട്ട് ആണെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്

പരസ്യം വൈറലാകുന്നതിനു വേണ്ടി അണിയറക്കാർ തന്നെ പകര്‍ത്തിയ വിഡിയോ ആണിത്. നെഗറ്റീവ് രീതിയിൽ ഈ വിഡിയോ പ്രമോട്ട് ചെയ്യാൻ ബോളിവുഡ് പിആർഓ ടീമിനെയും അണിയറ പ്രവർത്തകർ കൂട്ടുപിടിച്ചു. പ്രമുഖ പിആർഓ ആളുകളും അവരവരുടെ ട്വിറ്റർ ചാനലിലൂടെ രൺബീറിനെതിരെ എന്ന രീതിയിൽ ഈ വിഡിയോ പ്രചരിപ്പിക്കുകയുണ്ടായി.

ഇതോടെ പ്രേക്ഷകരും രൺബീറിനു നേരെ തിരി​ഞ്ഞു. രണ്‍ബീര്‍ കപൂറിനെഅഹങ്കാരിയെന്ന് വിശേഷിപ്പിച്ച നെറ്റിസണ്‍സ് ഭാര്യയും ബോളിവുഡ് നടിയുമായ ആലിയ ഭട്ടിനോട് നടനെ ചില മര്യാദകള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പരസ്യത്തിനു വേണ്ടിയാണെങ്കിലും ഈ ചതി തങ്ങളോട് വേണ്ട എന്നായിരുന്നു ചില രൺബീർ ആരാധകരുടെ കമന്റുകൾ. എന്തായാലും ഈ വിഡിയോയുടെ പിന്നിലുള്ള യഥാർഥ പരസ്യം റിലീസ് ചെയ്യുന്നതോടെ വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് രൺബീർ ആരാധകർ.

.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS