പഴനി ക്ഷേത്രം സന്ദർശിച്ച് നടി അമല പോളും കുടുംബവും. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു താരം ക്ഷേത്രദർശനത്തിനെത്തിയത്. പഴനിയിൽ നിന്നുള്ള ചിത്രങ്ങളും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. പ്രസാദവും പൂമാലയും അണിഞ്ഞ് നില്‍ക്കുന്ന അമലയെയും കുടുംബത്തേയും ചിത്രങ്ങളില്‍ കാണാം.
നീണ്ട ഒരിടവേളയ്ക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ടീച്ചര്‍ എന്ന ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. വളരെ മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് അമലയുടെ പുതിയ ചിത്രം.
കൂടാതെ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ആടുജീവിതത്തിലും അമല പോൾ ആണ് നായിക.