തയ്ക്വാൻഡോ അഭ്യസിക്കാൻ തയാറെടുത്ത് നടി നിമിഷ സജയൻ. തയ്ക്വാൻഡോയോടുള്ള അടങ്ങാത്ത ആരാധനയാണ് ഈ ആയോധന കല പഠിക്കാൻ നിമിഷ സജയനെ പ്രേരിപ്പിച്ചത്. വൺസ്റ്റെപ് ക്ലബ് തയ്ക്വാൻഡോ അക്കാദമിയിലാണ് നിമിഷ പരിശീലനം നേടുന്നത്.
‘‘മലയാളത്തിലെ ഏറ്റവും അർപ്പണബോധമുള്ള നടി നിമിഷ സജയൻ തയ്ക്വാൻഡോ പഠിക്കാനായി അക്കാദമിയിലെത്തി. തയ്ക്വാൻഡോയോടുള്ള ശക്തമായ അഭിനിവേശമാണ് നിമിഷയെ പരിശീലനം നേടാൻ പ്രേരിപ്പിച്ചത്. മാസ്റ്റർ എൽദോസ് പി. എബിയാണ് നിമിഷയെ പരിശീലിപ്പിക്കുന്നത്.’’ വൺസ്റ്റെപ് ക്ലബ് അക്കാദമി പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അക്കാദമിയിൽ തയ്ക്വാൻഡോ പരിശീലിക്കാൻ മാസ്റ്ററോടൊപ്പം നിൽക്കുന്ന നിമിഷയുടെ ചത്രവും അവർ പങ്കുവച്ചിട്ടുണ്ട്. അക്കാദമി പങ്കുവച്ച നിമിഷയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. നിമിഷയെ അഭിനന്ദിച്ചുകൊണ്ടു നിരവധി പേരാണ് എത്തുന്നത്.
ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നിവിൻ പോളി നായകനാകുന്ന തുറമുഖമാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.