മദ്യവില കൂട്ടുമ്പോൾ നിങ്ങള്‍ നേരിടേണ്ടി വരുന്നത് മറ്റൊരു പിശാചിനെ: മുരളി ഗോപി

murali-lal
SHARE

മദ്യവില ഉയർത്തി മദ്യം സാധാരണക്കാർക്ക് അപ്രാപ്യമാക്കുന്നത് കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി നടൻ മുരളി ഗോപി. സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് മദ്യവില ഉയരുന്നതിന് വിമർശിച്ച് നടനും സംവിധായകനുമായ മുരളി ഗോപി എത്തിയത്.

‘‘മദ്യവില താങ്ങാനാവാത്ത വിധം ഉയർത്തി സാധാരണക്കാർക്ക് അപ്രാപ്യമാക്കുമ്പോൾ നിങ്ങൾ കളിക്കുന്നത് അതിലും വലിയ പിശാചായ മയക്കുമരുന്നുമായാണ്’’ ഇതായിരുന്നു മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.  

യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം അടുത്തിടെ ഏറെ വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.  സംസ്ഥാന സർക്കാർ മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ലഹരിക്കായി സാധാരണക്കാർ ആശ്രയിക്കുന്നത് മദ്യത്തിലാണ്. ലൂസിഫര്‍ എന്ന തന്റെ സിനിമയിൽ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്ര വേഗം ഒരു ജനതയുടെ മുകളിലേക്കു പതിക്കുമെന്നു കരുതിയിരുന്നില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി ഒരിക്കൽ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.  സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ ഈ വിപത്തിനെ തുടച്ചുനീക്കാനാകില്ലെന്നും മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യുമെന്നും മുരളി ഗോപി സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS