ADVERTISEMENT

ആരാണ് ശരിയായ സുഹൃത്ത്?, എന്താണ് ആത്മാർഥ സൗഹൃദം? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്ന മനോഹരമായൊരു ചലച്ചിത്രമായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് 'തങ്കം'. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്താണ് സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം തിയറ്ററിൽ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.  

 

കേരളത്തിന്‍റെ സ്വർണ കച്ചവടത്തിന്‍റെ തലസ്ഥാനമായി അറിയപ്പെടുന്ന തൃശൂരിൽ ചെറിയ തോതിൽ സ്വര്‍ണ്ണ കച്ചവടവുമായി മുന്നോട്ടു പോകുന്ന അംബിക ചേച്ചി, മുത്ത്, കണ്ണൻ തുടങ്ങിയവരുടെ ജീവിത പരിസരങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. രാജ്യത്ത് പല ഭാഗത്തുമുള്ള സ്വർണക്കടകളിൽ നിന്ന് തങ്കം വാങ്ങി അതിനുള്ള തൂക്കത്തിലുള്ള മനോഹരമായ ആഭരണങ്ങൾ നിർമ്മിച്ച് തിരിച്ച് ഈ കടകൾക്ക് നൽകുന്നതാണ് ഇവരുടെ ബിസിനസ്. തങ്കത്തിൽ ചെമ്പ് കൂടി ചേർത്ത് നിർമ്മിക്കുന്ന സ്വർണാഭരണങ്ങളിലെ ചെമ്പിന്‍റെ അളവോളം തങ്കം ഒരോ ആഭരണത്തിൽ നിന്നും മിച്ചം പിടിക്കുന്നതാണ് ഇവരുടെ ലാഭം. ഈ കച്ചവടത്തിനിടയിൽ നടക്കുന്ന ചില പ്രശ്നങ്ങളും തുടർ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പ്രമേയം. 

 

കഥയുടെ മുന്നോട്ടു പോക്കിൽ പലരും കൂടിച്ചേരുന്നുണ്ട്. ഏറെ ഉദ്വേഗ ഭരിതമായി ഓരോ നിമിഷവും ഇനിയെന്ത് സംഭവിക്കുമെന്ന ചിന്ത നൽകി കൊണ്ടാണ് പിന്നീട് സിനിമയുടെ കഥാഗതി. നമ്മൾ നമുക്കേറ്റവും അറിയാവുന്നവരെന്ന് കരുതുന്ന മകനെ കുറിച്ച്, ഭർത്താവിനെ കുറിച്ച്, സുഹൃത്തിനെ കുറിച്ച്  നമുക്ക് ശരിക്കും അറിയാമോ? എന്നൊരു ചോദ്യവും സിനിമ പ്രേക്ഷകർക്ക് നേരെ തൊടുത്തുവിടുന്നുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒട്ടനവധി അഭിനയ മുഹൂർത്തങ്ങളും സിനിമയിലുണ്ട്. 

 

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെ സിനിമയിൽ കാണാം. അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ ഡേവിഡ്, കൊച്ചുപ്രേമൻ, ഇന്ദിര പ്രസാദ് തുടങ്ങി ഒട്ടേറെ താരങ്ങളും സിനിമയിൽ മികച്ച വേഷങ്ങളിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com