വീണ്ടും ഒന്നിച്ച് 'ത്രീ ഇഡിയറ്റ്സ്'; വൈറൽ വിഡിയോ

3-idiots
SHARE

ത്രീ ഇഡിയറ്റ്സ്' വീണ്ടും ഒന്നിച്ചാൽ എന്ത് സംഭവിക്കും. ചിത്രത്തിന്റെ അടുത്ത ഭാഗം വരുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ആരാധകർ അതീവ സന്തോഷത്തിലാണ്. ഷർമൻ ജോഷിയുടെ ഗുജറാത്തി ചിത്രമായ ' കൺഗ്രാജുലേഷൻസി'ന്റെ പ്രമോഷനായാണ് സൂപ്പർഹിറ്റ് ചിത്രത്തിലെ താരങ്ങളായ ആമിർഖാനും മാധവനും എത്തിയത്. ഒരേപോലുള്ള ട്രാക്ക്സ്യൂട്ടും ധരിച്ചെത്തിയ ഇരുവരും ഷർമനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും സന്തോഷം പങ്കുവയ്ക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

ക്യാമറയ്ക്ക് മുന്നിൽ താൻ എന്താണ് പറയാൻ പോവുന്നതെന്ന് മാധവനുമായി ഷർമൻ സംസാരിക്കുന്നതിനിടയിൽ ആമിർ എത്തി ഇരുവരെയും കെട്ടിപ്പിടിക്കുകയായിരുന്നു. മൂന്നുപേരെയും ഒന്നിച്ച് കണ്ടതിൽ സന്തോഷമുണ്ടെന്ന് ചിലർ കുറിച്ചപ്പോൾ ത്രീ ഇഡിയറ്റ്സിന്റെ അടുത്ത ഭാഗത്തെ കുറിച്ചുള്ള ആലോചനയാകുമെന്നാണ് മറ്റു ചിലർ കമന്റ് ചെയ്തത്. അതിനിടയിൽ ഷർമൻ ജോഷി ടാഗ് ചെയ്ത ആമിർഖാൻ മാറിപ്പോയെന്ന് ഒരു ആരാധകൻ കണ്ടെത്തുകയും ചെയ്തു. സൂപ്പർതാരം ആമിറിന് പകരം ശ്രീനഗർ മുനിസിപ്പൽ കോർപറേഷൻ കമ്മിഷണറായ ആമിറിനെയാണ് ജോഷി ആളുമാറി ടാഗ് ചെയ്തത്.

ഷർമൻ നായകനായ കൺഗ്രാജുലേഷൻസിൽ മാനസി പരേഖ്, ജയഷ് ബർബയ, സ്വാതി ദാവേ തുടങ്ങിയവരാണ് ഒപ്പം അഭിനയിച്ചിരിക്കുന്നത്. പോസ്റ്ററിൽ ഷർമൻ 'ഗർഭിണി'യായാണ് പ്രത്യക്ഷപ്പെടുന്നത്. രക്ഷാകർതൃത്വത്തിന് ലിംഗഭേദമില്ലെന്നും ഷർമന്റെ ടീ ഷർട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. ചിത്രം ഫെബ്രുവരി 3ന് തിയറ്ററുകളിലെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS