ADVERTISEMENT

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം രോമാഞ്ചം തിയറ്ററുകളിൽ ചിരി ഉണർത്തുന്നു.ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് ഒരുപാട് റിലീസ് തിയതികൾ മാറി മറിഞ്ഞാണ് ചിത്രം ഒടുവിൽ തിയറ്ററിൽ എത്തിയത്. നല്ല സിനിമയെ കൈ വിടാത്ത പ്രേക്ഷകർ ഇപ്പോൾ സിനിമയെ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യ ദിനത്തേക്കാൾ ഇരട്ടിയാണ് രണ്ടാം ദിവസത്തെ തിയറ്ററിലെ തിരക്ക്. 

 

അഭിനേതാക്കളുടെ പ്രകടനവും സൂക്ഷിൻ ശ്യാമിന്റെ സംഗീതവും ഒത്തുചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു മികച്ച അനുഭവം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ ആണ്. സംവിധായകൻ ജിത്തു മാധവന്റെ ജീവിതത്തിൽ ഉണ്ടായ റിയൽ ലൈഫ് സംഭവങ്ങൾ തന്നെയാണ് സിനിമ എന്നത് അതിശയിപ്പിക്കുന്നു. പടം കണ്ടിറിങ്ങിയവരുടെ മനസ്സിൽ ആ പഴയ ബാച്‌ലർ ലൈഫ് ഓര്‍മകളും നിറഞ്ഞു നിൽക്കും.

 

ബെംഗളൂരിൽ താമസിക്കുന്ന ഒരു പറ്റം യുവാക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സജിന്‍ ഗോപു, അഫ്സല്‍ പി എച്ച്, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാന്‍, ദീപക് നാരായണ്‍ ഹുസ്ബെ, അമൃത നായര്‍, മിമിക്രി ഗോപി, മിത്തു വിജില്‍, ഇഷിത ഷെട്ടി തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നു.

 

ജോണ്‍പോൾ ജോര്‍ജ് പ്രൊഡക്‌ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍, ഗുഡ്‌വിൽ എന്റർടെ്ൻമെന്റ്സുമായി ചേർന്ന്, ജോണ്‍പോള്‍ ജോര്‍ജ്, ജോബി ജോർജ്,ഗിരീഷ് ഗംഗാധരന്‍, എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com