നടി പ്രയാഗ മാര്‍ട്ടിന്റെ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈയിൽ നിന്നുളള സ്റ്റൈലിഷ് ചിത്രങ്ങള്‍ പ്രയാഗ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. പലവർണങ്ങളിലെ ഷർട്ടും, വെള്ള നിറമുള്ള ഷോർട്സും ഷോൾഡർ ബാഗുമായി കണ്ണിൽ കൂളിങ് ഗ്ലാസും വച്ച് നടന്നു നീങ്ങുന്ന ഈ യുവതി ഒരു വിദേശവനിതയല്ലേ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നിപ്പോകും. ഇതിനു മുമ്പും വ്യത്യസ്ത മേക്കോവറുകളിലെത്തി ആരാധകരെ ഞെട്ടിച്ച താരമാണ് പ്രയാഗ.
തനി നാടൻ വേഷത്തിലും മോഡേൺ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടിയുടെ ഈ മേക്കോവർ ഗംഭീരമെന്നാണ് ആരാധകരുടെ കമന്റുകൾ. പെട്ടന്നു കണ്ടാൽ ആളെ തിരിച്ചറിയില്ലെന്നും ഇവര്‍ പറയുന്നു. ഇതേ മേക്കോവറിൽ കട ഉദ്ഘാടനത്തിനെത്തിയ നടിയുടെ വിഡിയോയും വൈറലാണ്.
ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.
സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ഒപ്പം താരം തിളങ്ങിയത്. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടെ പുതിയ മലയാളം പ്രോജക്ടുകൾ.