ADVERTISEMENT

ലോകേഷ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയില്‍ നിന്ന് തൃഷയെ ഒഴിവാക്കിയതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ അമ്മ. തൃഷ ഇപ്പോഴും കാശ്മീരില്‍ ലിയോയുടെ ചിത്രീകരണത്തിലാണെന്നാണ് അമ്മ ഉമാ കൃഷ്ണന്‍ തമിഴ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്.കേട്ടത് ശരിയല്ല എന്നും സിനിമയുടെ ചിത്രീകരണം തുടരുകയാണ് എന്നും നടിയുടെ അമ്മ വ്യക്തമാക്കി. 

 

കശ്മീരില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി ചെന്നൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തൃഷയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നതായിരുന്നു പ്രധാന പ്രചാരണം. കശ്മീരിലെ കാലാവസ്ഥ കാരണം ലിയോയുടെ സെറ്റില്‍ വച്ച് കടുത്ത പനി ബാധിച്ചെന്നും അക്കാരണം കൊണ്ടാണ് തൃഷ തിരിച്ച് നാട്ടിലെത്തിയതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ കശ്മീരിലാണെന്ന് സ്ഥിരീകരിക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറി തൃഷ പങ്കുവച്ചിട്ടുണ്ട്.

 

വിക്രം സിനിമയ്ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ.സഞ്ജയ് ദത്താണ് ലിയോയിലെ വില്ലന്‍.  14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും ത്രിഷയും ഒരുമിക്കുന്നുവെന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്. അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com