സിദ്ധാർഥ് മൽഹോത്രയും കിയാര അഡ്വാനിയും വിവാഹിതരായി

kiara-advani-sidharth-wedding
SHARE

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അഡ്വാനിയും വിവാഹിതരായി. ജയ്സാൽമീറിലെ സൂര്യഗാർ കൊട്ടാരമായിരുന്നു വിവാഹവേദി. ഇവിടെ ഹൈന്ദവ ആചാരങ്ങൾ പ്രകാരമായിരുന്നു വിവാഹം. അതിനു ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി. ഹൽദി, സംഗീത് ചടങ്ങുകൾ തിങ്കളാഴ്ച കഴിഞ്ഞിരുന്നു. ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷേര്‍ഷ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 

കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും വിവാഹത്തിൽ പ​ങ്കെടുത്തു. അടുത്ത ആഴ്ച മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി ആഡംബര വിവാഹ സൽക്കാരം സംഘടിപ്പിക്കും.100-150 അതിഥികളാകും ചടങ്ങിൽ പങ്കെടുക്കുക.

വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്‍ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അതേസമയം മിഷന്‍ മജ്‍നുവാണ് സിദ്ധാർത്ഥിന്റേതായി അവസാനമെത്തിയ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS