ADVERTISEMENT

ധനുഷ് നായകനായെത്തുന്ന വാത്തി റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 17ന് ശിവരാത്രി റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. മലയാളി നടി സംയുക്തയാണ് നായികയായി എത്തുന്നത്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.

 

വെണ്‍കി ആറ്റ്ലുരി എന്ന തെലുങ്ക് സംവിധായകനാണ് വാത്തി ഒരുക്കുന്നത്.  പി. സായി കുമാർ, സമുദ്രക്കനി, നാര ശ്രിനിവാസ്, പ്രവീണ, ഹരീഷ് പേരടി, രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജി.വി പ്രകാശാണ് സംഗീത സംവിധായകന്‍. തമിഴിലും തെലുങ്കിലും ഒരേസമയമാകും ചിത്രം റിലീസിനെത്തുക. സിത്താര പ്രൊഡക്‌ഷന്‍സ് നിർമിക്കുന്ന ചിത്രം സ്കന്ദാ സിനിമാസും ഐന്‍സ്റ്റിന്‍ മീഡിയയും ചേര്‍ന്നാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com