ADVERTISEMENT

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ തയാറാകുന്നു. ബാദുഷാ സിനിമാസ് പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ താര നിർണയം പുരോഗമിച്ചു വരികയാണ്. ഈ വർഷാവസാനം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.

 

വെടിക്കെട്ട് ആണ് വിഷ്ണുവും ബിബിനും അവസാനമായി ഒന്നിച്ച ചിത്രം. ഇവർ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു വെടിക്കെട്ട്. 

 

ജയസൂര്യ നായകനായെത്തി ‘ഈശോ’യാണ് നാദിർഷ അവസാനമായി സംവിധാനം ചെയ്ത ചിത്രം. സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു സിനിമയുടെ റിലീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com