ഞാനൊരു മലയാളിയാണ്, സൂര്യയ്‌ക്കൊപ്പം ഒരു ഫോട്ടോ: വൈറലായി അഹാനയുടെ കോളജ് വിഡിയോ

ahaana-suriya
SHARE

തമിഴ് താരം സൂര്യക്കൊപ്പമുള്ള അഹാന കൃഷ്ണയുടെ ‘ഫാന്‍ ഗേള്‍ മൊമന്റ്’ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘സിങ്കം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം കോളജില്‍ എത്തിയ സമയത്ത് എടുത്തൊരു വിഡിയോയാണിത്. സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള വിഡിയോയാണിത്.  ചെന്നൈയിലെ വൈഷ്ണവ് കോളജ് ഫോർ വുമനിൽ വിഷ്വൽ കമ്യൂണിക്കേൻ ബിരുദ വിദ്യാർഥിയായിരുന്നു അഹാന.

സൂര്യയുടെ കേരള ഫാൻ ഗ്രൂപ്പിലാണ് ഇപ്പോൾ ഈ വിഡിയോ വൈറലായത്. ‘അഹാനയുടെ ഫാന്‍ ഗേള്‍ മൊമന്റ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. 

താനൊരു മലയാളിക്കുട്ടിയാണെന്ന മുഖവുരയോടെയാണ് അഹാന സൂര്യയോട് സംസാരിക്കുന്നത്. തനിക്കൊരു ഹഗ് വേണമെന്നും അതിനു ശേഷം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം കൂടി നൽകുമോ എന്നും താരം ചോദിക്കുന്നുണ്ട്. എന്നാല്‍ അഹാന ഈ ആവശ്യം പറഞ്ഞപ്പോള്‍ കാണികളായ മറ്റ് പെണ്‍കുട്ടികള്‍ വേണ്ടായെന്ന് ഉറക്കെ പറയുന്നുണ്ട്. പക്ഷേ നടിയുടെ ആവശ്യം സൂര്യ അംഗീകരിക്കുകയും വേദിയിലേക്ക് വിളിപ്പിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

എല്ലാവര്‍ക്കും വേണ്ടി  ഒരു ഫോട്ടോ ഈ പെണ്‍കുട്ടിക്കൊപ്പമെടുക്കാം എന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ അഹാനയെ സ്റ്റേജിലേക്ക് വിളിക്കുന്നത്. തുടര്‍ന്ന് സ്റ്റേജിലെത്തിയ അഹാന സൂര്യയ്ക്കൊപ്പം ഫോട്ടോയെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS