നിവിന്‍ പോളി–ഹനീഫ് അദേനി ചിത്രം; ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി

nivin-pauly-bike
SHARE

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. അന്‍പത്തിയഞ്ച് ദിവസത്തെ ഷെഡ്യൂളാണ് പൂര്‍ത്തിയായത്. ജനുവരി 20 നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് യുഎഇയില്‍ ആരംഭിച്ചത്. സെക്കന്‍ഡ് ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ചേര്‍ന്നാണ് നിർമാണം. 

nivin-pauly-42

ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നിവിന്‍ പോളിയുടെ നാൽപത്തി രണ്ടാമത്തെ ചിത്രമാണിത്. നേരത്തേ ചിത്രത്തിലെ നിവിന്‍ പോളിയുടെ ലുക്ക് പുറത്തുവന്നിരുന്നു. ശരീരഭാരം കുറച്ച് കിടിലന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മെല്‍വി ജെ ആണ് കോസ്റ്റിയൂം. സംഗീതം മിഥുന്‍ മുകുന്ദന്‍. നിഷാദ് യൂസഫാണ് എഡിറ്റിങ്. മേക്കപ്പ് ലിബിന്‍ മോഹനന്‍.

അസോഷ്യേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  റിനി ദിവാകര്‍, പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്‌ഷന്‍ മാനേജര്‍  ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍  അഗ്നിവേശ്, ഡിഒപി അസോസിയേറ്റ് രതീഷ് മന്നാര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS