ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി: ലോഗോ മാറ്റത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി

mammootty-kampany
SHARE

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ മാറ്റുന്നു. ലോഗോ കോപ്പിയെന്ന ആരോപണത്തിന് പിന്നാലെയാണ് തീരുമാനം. മമ്മൂട്ടി കമ്പനിയുടെ ഔഗ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. തങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകുമെന്നും ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും നിർമാണ കമ്പനി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

‘‘സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിങിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ വിവരങ്ങൾക്കായി ഇവിടം സന്ദർശിക്കുക.’’

ജോസ്‌മോൻ വാഴയിൽ എന്ന ആളാണ് സിനിമാ ഗ്രൂപ്പിലൂടെ ലോഗോയുടെ ആധികാരികതയെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു കണ്ടെത്തൽ.

റോഷാക്ക്, നൻപകൽ നേരത്തു മയക്കം എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനി നിർമിച്ച് റിലീസ് ചെയ്ത സിനിമകൾ. കാതൽ ആണ് റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS