വേദിയിൽ അമ്മയുടെ നൃത്തം; താരനിബിഢം; ആശ ശരത്തിന്റെ മകളുടെ വിവാഹ ടീസർ

asha-sarath-uthara
SHARE

ആശ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തര ശരത്തിന്റെ വിവാഹ വിഡിയോ ടീസർ പുറത്തിറങ്ങി. ആശ ശരത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. മാർച്ച് 18ന് കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്നൽ കൺവെൻഷനിൽ വച്ച് നടന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. 2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. 

ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS