ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദിൽഷ പ്രസന്നൻ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ‘ഓ സിൻഡ്രല്ല’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ ആണ് നായകൻ. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രം. ‘‘ഇവിടെ ഞാനെന്‍റെ അരങ്ങേറ്റ ചിത്രം ഓ സിൻഡ്രെല്ല പ്രഖ്യാപിക്കുന്നു.. ആദ്യം എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പിക്ക് നന്ദി. ഈ മനോഹരമായ തുടക്കത്തിന്, എന്നിൽ വിശ്വാസമർപ്പിച്ചതിനും എന്നെ നയിച്ചതിനും അനൂപ് മേനോന് നന്ദി. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം.’’–സിനിമയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദിൽഷ കുറിച്ചു.
റെണോൾസ് റഹ്മാൻ ആണ് സംവിധാനം. ഛായാഗ്രഹണം മഹാദേവൻ തമ്പി. പ്രോജക്ട് മാനേജർ ബാദുഷ എൻ.എം. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് നിർമാണം.