അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികൾക്ക് ആദ്യ പിറന്നാൾ; ചടങ്ങിൽ തിളങ്ങി കാവ്യയും മഹാലക്ഷ്മിയും

kavya-madhavan-mahalakshmi
ചിത്രങ്ങൾക്കും വിഡിയോയ്‌ക്കും കടപ്പാട്: www.facebook.com/tuesdaylights
SHARE

സംവിധായകൻ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളായ താരകിന്റെയും തമാരയുടെയും ആദ്യ പിറന്നാൾ ആഘോഷത്തിൽ സകുടുംബമെത്തി ദിലീപ്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമായിരുന്നു ദിലീപ് എത്തിയത്. കലാഭവൻ ഷാജോൺ, ടിനി ടോം, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ തുടങ്ങി സിനിമാ ലോകത്തെ നിരവധിപേർ ചടങ്ങിനെത്തിയിരുന്നു. 

കഴിഞ്ഞ വർഷം മാർച്ച് 18നാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിക്കുന്നത്. 2019 ലായിരുന്നു അരുണിന്റെയും സൗമ്യയുടെയും വിവാഹം. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയാണ് സൗമ്യ.

kavya-madhavan-mahalakshmi-1
ചിത്രങ്ങൾക്കും വിഡിയോയ്‌ക്കും കടപ്പാട്: www.facebook.com/tuesdaylights
meenakshi-dileep
ചിത്രങ്ങൾക്കും വിഡിയോയ്‌ക്കും കടപ്പാട്: www.facebook.com/tuesdaylights

ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്താണ് അരുണ്‍ ഗോപി സ്വതന്ത്ര സംവിധാന രംഗത്തേക്ക് വരുന്നത്.

mahalakshmi-kavya

ഇപ്പോൾ ദിലീപിനെ നായകനാക്കി ‘ബാന്ദ്ര’ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അരുൺ ഗോപി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ തമന്നയാണ് നായിക. ഉദയ്കൃഷ്ണയാണ് തിരക്കഥ. മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

kavya-madhavan-mahalakshmi-3
ചിത്രങ്ങൾക്കും വിഡിയോയ്‌ക്കും കടപ്പാട്: www.facebook.com/tuesdaylights
mahalakshmi-2
ചിത്രങ്ങൾക്കും വിഡിയോയ്‌ക്കും കടപ്പാട്: www.facebook.com/tuesdaylights

ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകളിലൊന്നാണ്. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

kavya-madhavan-meenakshi
ചിത്രങ്ങൾക്കും വിഡിയോയ്‌ക്കും കടപ്പാട്: www.facebook.com/tuesdaylights

ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്.അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം. സംഗീതം സാം സി.എസ്.

arun-gpoy-3
arun-gopy-family

എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA