യൂണിറ്റ് അംഗങ്ങൾക്ക് 10 ഗ്രാം വരുന്ന സ്വർണ നാണയം നൽകി കീർത്തി സുരേഷ്

keerthy-suresh-gold-coin
SHARE

യൂണിറ്റ് അംഗങ്ങൾക്ക് സ്വർണ നാണയം സമ്മാനമായി നൽകി കീർത്തി സുരേഷ്. തെലുങ്ക് ചിത്രം ‘ദസറ’യുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമാണ് കീർത്തി സുരേഷ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനമായി നൽകിയത്. ടീമിലെ 130 അംഗങ്ങൾക്കും 10 ഗ്രാം വീതമുള്ള സ്വർണനാണയമാണ് കീർത്തി നൽകിയത്. നടിയുടെ ഫാൻസ് പേജുകളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്.

'ദസറ' എന്ന ചിത്രത്തിന്റെ പാക്കപ്പ് ദിവസം താരം വികാരാധീനയായിരുന്നുവെന്നും ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ സഹായിച്ച ക്രൂവിന് ഓർമിക്കാൻ തക്കവണ്ണം എന്തെങ്കിലും നൽകണമെന്ന് ആഗ്രഹിച്ചുവെന്നും നടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഓരോ സ്വർണ നാണയത്തിനും ഏകദേശം 50,000 മുതൽ 55,000 രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്.  സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനു മുമ്പ് തമിഴ് ചിത്രമായ സണ്ടക്കോഴി 2വിന്റെ അവസാനദിവസവും അണിയറപ്രവർത്തകർക്ക് രണ്ട് ഗ്രാം വരുന്ന സ്വർണനാണയങ്ങൾ നടി സമ്മാനിച്ചിരുന്നു.

നാനി നായകനാകുന്ന ‘ദസറ’യാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ ‘വാശി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴ് ചിത്രങ്ങളായ മാമന്ന‍ൻ, സൈറൺ, രഘു താത്ത, റിവോൾവർ റീത്താ എന്നിവയാണ് പുതിയ പ്രോജക്ടുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS