ഉത്സവ പരിപാടിയിൽ ഇന്നസന്റിനെ അനുകരിച്ച് ദിലീപ്; വിഡിയോ

innocent-dileep
SHARE

നടൻ ഇന്നസന്റിനെ അനുകരിച്ച് പ്രേക്ഷകരുടെ കയ്യടി നേടി ദിലീപ്. പടിഞ്ഞാറ്റിൻകര മഹാദേവർക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയതായിരുന്നു താരം. പ്രസംഗത്തിനിടെ ദിലീപ് പാട്ടു പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം. പാട്ടും പ്രസംഗവും തനിക്കറിയില്ലെന്നു പറഞ്ഞെങ്കിലും പ്രേക്ഷകർ വിടാൻ തയാറായില്ല. അങ്ങനെയെങ്കിൽ ഒരു മിമിക്രിയെങ്കിലും കാണിക്കൂ എന്നായി. 

എന്നാൽ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറഞ്ഞതോടെ ഹർഷാരവം ഉയർന്നു. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ് പ്രേക്ഷകരുടെ കയ്യടി നേടി.

ദിലീപ് നായകനാകുന്ന ബാന്ദ്ര സിനിമയുടെ നിർമാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ  ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവർക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു.ഉപദേശകസമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ, നഗരസഭാധ്യക്ഷൻ എസ്.ആർ.രമേശ്, ഉപാധ്യക്ഷ വനജാ രാജീവ് തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര പിന്നണിഗായകൻ നജിം അർഷാദ് നയിച്ച ഗാനമേളയും അരങ്ങേറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA