‘മേപ്പടിയാൻ’ സംവിധായകൻ വിവാഹിതനാകുന്നു; വധു എൻ.എൻ. രാധാകൃഷ്ണന്റെ മകൾ

vishnu-mohan-engagement
SHARE

ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അഭിരാമിയാണ് വധു. ബിജെപി േനതാവ് എ.എൻ. രാധാകൃഷ്ണന്റെ മകളാണ് അമ്മു എന്നു വിളിക്കുന്ന അഭിരാമി. എ.എൻ. രാധാകൃഷ്ണന്റെ വീട്ടിൽ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ നടൻ ഉണ്ണി മുകുന്ദൻ, വിപിൻ, മേജർ രവി എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 3ന് ചേരാനല്ലൂർ വച്ചാണ് വിവാഹം.

unni-vipin

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘മേപ്പടിയാൻ’ സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് വിഷ്ണു. ഉണ്ണി മുകുന്ദൻ തന്നെ നായകനായെത്തുന്ന ‘പപ്പ’യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്. മേപ്പടിയാനിൽ നിന്നും തികച്ചും വ്യത്യസ്തമായി രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാകും പപ്പ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA