തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് കേരളത്തിൽ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനുവേണ്ടിയാണ് രജനി കേരളത്തിലെത്തിയത്. ചാലക്കുടിയാകും സിനിമയുടെ കേരളത്തിലെ ലൊക്കേഷൻ. സൂപ്പർതാരം മോഹൻലാലും ജയിലറിൽ അഭിനയിക്കുന്നുണ്ട്.
'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. 'പടയപ്പ'യ്ക്കു ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. തമന്നയാണ് നായിക.
സ്റ്റണ്ട് ശിവയാണ് ആക്‌ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം. സൺ പിക്ചേഴ്സ് ആണ് നിർമാണം.