പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസന്റ്; ആ ചോറുവിളമ്പൽ സീൻ യഥാർഥ സംഭവം

ponjikara
SHARE

ഇന്നസന്റ് എന്ന നടൻ തന്റെ ഹാസ്യശൈലി കൊണ്ട് അരങ്ങു തകർത്ത കഥാപാത്രമാണ് കല്യാണ രാമനിലെ പോഞ്ഞിക്കര. അദ്ദേഹത്തിന്റേതായി മറക്കാൻ പറ്റാത്ത നിരവധി കോമഡി രംഗങ്ങൾ ചിത്രത്തിലുണ്ടെങ്കിലും അതിൽ ഏറ്റവും രസകരമായ ഒന്നായിരുന്നു ചോറു വിളമ്പുന്ന രംഗം. യഥാർഥത്തിൽ അങ്ങനെയൊരു രംഗം ഇന്നസന്റിന്റെ ജീവിതത്തില്‍ തന്നെ നടന്ന സംഭവമാണ്. തന്റെ നാട്ടിൽ നടന്ന ഒരു കഥ ഇന്നസന്റ് ദിലീപിനോടു പറയുകയും പിന്നീട് ദിലീപ് അതു സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയുകയും അവരതു ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മനോരമ ഒാൺലൈനിന്റെ റിവൈൻഡ് റീൽസ് എന്ന പരിപാടിയിലാണ് ഇൗ അറിയാക്കഥ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്.

പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യം ഇല്ലെന്നു തോന്നിയതിനാൽ ഇന്നസെന്റിന് ആദ്യം വിഷമമായിരുന്നെന്നും എന്നാൽ പിന്നീട് അദ്ദേഹം സ്വന്തമായി കയ്യിൽ നിന്ന് ഒട്ടനവധി നമ്പറുകളിട്ട് ആ കഥാപാത്രം അവിസ്മരണീയമാക്കിയെന്ന് ഷാഫിയും ബെന്നിയും പറയുന്നു. ‘മ്യൂസിക് വിത്ത് ബോഡി മസിൽസ്’, ‘ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും’ തുടങ്ങി ആ ചിത്രത്തിലെ പല ഹാസ്യരംഗങ്ങളും ഇന്നസെന്റ് തന്റേതായ രീതിയിൽ രൂപപ്പെടുത്തിയതാണെന്നും അവർ ഒാർമിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS