ADVERTISEMENT

സുഖത്തിലും ദുഃഖത്തിലും സങ്കടങ്ങളിലും രോഗത്തിലും ഒപ്പം നിന്ന ഇന്നസന്റ് മരണത്തിൽ തന്നെ തനിച്ചാക്കി പോയതിന്റെ ദുഃഖത്തിൽ തകർന്നടിഞ്ഞ് ഭാര്യ ആലീസ് പാർപ്പിടത്തിലേക്ക് തിരികെയെത്തി. നാൽപത്തിയേഴ് വർഷം നീണ്ട ദാമ്പത്യത്തിൽ ആലീസില്ലാതെ ഇന്നസന്റ് യാത്രചെയ്തിട്ടില്ല. പട്ടിണിയിലും സമ്പന്നതയിലും ആലീസ് ഇന്നസെന്റിനൊപ്പം തോളോട് തോൾ ചേർന്ന് നിന്നു. ഇന്നസെന്റിന്റെ സുഹൃത്തുക്കൾക്കിടയിൽ ആലീസ് പറഞ്ഞതുപോലെ എന്നൊരു തമാശ പോലുമുണ്ട്. ഇന്നസെന്റിന്റെ അഭിമുഖങ്ങളിലൂടെ മലയാളികൾക്ക് അത്രയ്ക്ക് സുപരിചയാണ്‌ ഇന്നച്ചന്റെ പ്രിയ ആലീസ്.

എല്ലാ പ്രതിസന്ധിഘട്ടത്തിലും ആലീസ് ഇന്നസന്റിനോട് ചേർന്ന് നിന്നു. കാൻസർ ബാധിതനായ ഇന്നസന്റ് രോഗക്കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോഴേക്കും സഹധർമിണി ഇന്നസെന്റിന്റെ രോഗം പങ്കിട്ടെടുത്തിരുന്നു. തനിക്ക് കാൻസർ വന്നതിനേക്കാൾ ഭാര്യയ്ക്ക് രോഗം ബാധിച്ചതാണ് ഇന്നസെന്റിനെ തളർത്തിയത്. ചിരിച്ചുകൊണ്ട് അസുഖത്തെ നേരിട്ട ഇന്നസെന്റ്റ് ചിരിപ്പിച്ചു ചിരിപ്പിച്ച് ഭാര്യയെയും രോഗമുക്തയാക്കി. പരസ്പരം താങ്ങും തണലുമായി ഇണങ്ങിയും പിണങ്ങിയും നാൽപത്തിയേഴ് വർഷം പിന്നിട്ട ദാമ്പത്യത്തിൽ ഒടുവിൽ ആലീസ് തനിച്ചാവുകയാണ്. ഇന്നസന്റിന്റെ ചിരിയുടെ അലയൊലികൾ മുഴങ്ങിയ വീട്ടിലേക്ക് തിരികെയെത്തുമ്പോൾ ഇനിയൊരിക്കലും അനുഗമിക്കാൻ ഇന്നച്ചനില്ല. ഇനിയുള്ള ദൂരം ഒരുമിച്ച് ചാടിക്കടക്കാൻ ഇന്നസന്റില്ല എന്ന ഓർമ്മയിൽ ആലീസ് തളർന്നുവീഴുമ്പോൾ കണ്ടുനിൽക്കുന്നവരുടെ മനവും സങ്കടക്കടലാകുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com