‘മേജർ ശസ്ത്രക്രിയ ഉടൻ, എന്തും സംഭവിച്ചേക്കാം’; ആശുപത്രിയിൽ വിവാഹവാർഷികം ആഘോഷിച്ച് ബാല: വിഡിയോ

bala-anniversary-new
SHARE

മൂന്നാം വിവാഹവാർഷിക ദിനത്തിൽ വികാരനിർഭരമായ വിഡിയോ പങ്കുവച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം കേക്ക് മുറിക്കുന്ന വിഡിയോയാണ് നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ബാല സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കകം ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാകണമെന്നും ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയാണിപ്പോള്‍ കടന്നു പോകുന്നതെന്നും ബാല പറയുന്നു.

ബാലയുടെ വാക്കുകളിലേക്ക്:

വിഡിയോയിൽ വന്നിട്ട് ഒരു മാസത്തോളമായി. ഇന്ന് ഭാര്യയുടെ നിർബന്ധ പ്രകാരം വന്നതാണ്. നിങ്ങൾ അറിഞ്ഞതുപോലെ ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും പ്രാർഥനയുടെ ഫലമായി വീണ്ടും വിഡിയോയിൽ വരാൻ സാധിച്ചു. രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ ഒരു മേജർ ശസ്ത്രക്രിയ ഉണ്ട്. മരിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള സാധ്യതകളുണ്ട്. എന്നാലും നിങ്ങളുടെയെല്ലാം പ്രാർഥനയുള്ളതുകൊണ്ട് രക്ഷപെടാനുള്ള സാധ്യതയാണു കൂടുതൽ. ഇന്ന് ഞങ്ങളുടെ രണ്ടാമത്തെ വിവാഹവാർഷികമാണ്. ഈ വിശേഷദിനം ആഘോഷിക്കണമെന്ന് എലിസബത്തിനു വലിയ ആഗ്രഹമായിരുന്നു. ജനനം ആയാലും മരണമായാലും ദൈവമാണ് തീരുമാനിക്കുന്നത്. ദൈവത്തിന്റെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. ഇത്രയും നാൾ എനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും മനസ്സുകൊണ്ടു നന്ദി പറയുന്നു. 

‘ആദ്യത്തെ വിവാഹവാർഷികം ഞങ്ങൾ നൃത്തം ചെയ്താണ് ആഘോഷിച്ചത്. എന്നാൽ ഇത്തവണ നൃത്തം ചെയ്യാൻ കഴിയില്ല. പക്ഷേ മൂന്നാമത്തെ വിവാഹവാർഷിക ദിനത്തിൽ എന്തായാലും ഞങ്ങൾ വീണ്ടും നൃത്തവുമായി വരും’, എലിസബത്ത് പറയുന്നു. ആശുപത്രിയിൽ വച്ച് കേക്ക് മുറിച്ച ബാല, എലിസബത്തിനും കുടുംബാംഗങ്ങൾക്കും മധുരം നൽകുന്നതു വിഡിയോയിൽ കാണാനാകും. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എലിസബത്ത് ഒരു നടനെ വിവാഹം കഴിക്കരുത്, മറിച്ച് ഒരു ഡോക്ടറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കണം എന്നു പറഞ്ഞാണ് ബാല എലിസബത്തിനു മധുരം നൽകിയത്. ബാലയുടെ ആയുരാരോഗ്യത്തിനായി പ്രാർഥിച്ചുകൊണ്ട്  ബാലയ്ക്കും എലിസബത്തിനും ആശംസകളുമായി നിരവധിപേരാണ് എത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA