ചരിത്രം കുറിച്ച് ദസറ; രണ്ട് ദിവസം കൊണ്ട് 53 കോടി കലക്‌ഷൻ

dasara-collection
SHARE

നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ദസറ ഇന്ത്യൻ ബോക്സ്ഓഫിസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു. ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 53 കോടി കലക്‌ഷൻ ആണ് നേടിയിരിക്കുന്നത്. മാസ് ഇമോഷനൽ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായി മാറി കഴിഞ്ഞു. കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക. കീർത്തിയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള താരം ഷൈൻ ടോം ചാക്കോയും ചിന്ന നമ്പി എന്ന  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ,  നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 65 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്. 

സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ദസറയിലെ മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു. ദസറ' രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം നവീൻ നൂലി നിർവഹിച്ചിരിക്കുന്നു.

സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ദസറയിലെ മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്. കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA