ADVERTISEMENT

‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തില്‍ ഭഗവതിയുടെ വേഷം അഭിനയിക്കാന്‍ മലയാളത്തിലെ അപ്രശസ്തരായ നടിമാര്‍ പോലും വിസമ്മതിച്ചുവെന്ന് സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍. അങ്ങനെയാണ് ബംഗാളിയായ മോക്ഷ ആ കഥാപാത്രം ചെയ്തത്. ആ കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തുന്ന സമീപനമായിരുന്നു മോക്ഷയുടേതെന്നും പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ പറഞ്ഞു.

‘‘കള്ളനും ഭഗവതിയും എന്നചിത്രത്തിലെ നായകനായി വിഷ്ണു ഉണ്ണികൃഷ്ണനെ നിശ്ചയിച്ചപ്പോള്‍ ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായി നടിമാരെ സമീപിച്ചിരുന്നു. ചിലര്‍ പ്രതികരിക്കാന്‍ പോലും തയാറായില്ല. കണ്ടു പരിചിതമല്ലാത്തൊരു മുഖം വേണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ദുര്‍ഗയുടെ നാട്ടില്‍നിന്ന് മോക്ഷ മലയാളത്തിലെത്തിയത്. ദൈവികമായൊരു അദൃശ്യ ശക്തി മോക്ഷയിൽ ഉണ്ടായിരുന്നു. ആ വേഷം അവർ മനോഹരമാക്കുകയും ചെയ്തു.’’–ഈസ്റ്റ്കോസ്റ്റ് വിജയൻ പറഞ്ഞു.

ചിത്രത്തില്‍ അനുശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുപ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ,മോക്ഷ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി തുടങ്ങിയവരും സിനിമയിലുണ്ട്

കെ.വി. അനില്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് റാം ഛായാഗ്രാഹണവും രഞ്ജിത് രാജ സംഗീതവും ഒരുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com