ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകർ; ‘നല്ല നിലാവുള്ള രാത്രി’ ട്രെയിലർ
Mail This Article
പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുമായി ‘നല്ല നിലാവുള്ള രാത്രി’ ട്രെയിലർ എത്തി. കൂടെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ ഒരു വീട്ടിൽ ഒന്നിച്ചുകൂടുന്നതും തുടര്‍ന്ന് അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് ട്രെയിലറിൽ കാണാനാകുക.
നവാഗത സംവിധായകൻ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ് നിർമിക്കുന്നത്. ത്രില്ലർ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, തിരക്കഥ , സംഭാഷണം: മർഫി ദേവസ്സി, പ്രഭുൽ സുരേഷ്. എഡിറ്റർ : ശ്യാം ശശിധരൻ. പ്രൊഡക്‌ഷൻ കൺട്രോളർ: ഡേവിഡ്സൺ സി.ജെ. ക്രിയേറ്റിവ് ഹെഡ്: ഗോപികാ റാണി.
സംഗീതം: കൈലാസ് മേനോൻ, സ്റ്റണ്ട്: രാജശേഖരൻ. ആർട്: ത്യാഗു തവനൂർ. വസ്ത്രാലങ്കാരം: അരുൺ മനോഹർ. മേക്കപ്പ്: അമൽ. ചീഫ് അസ്സോസിയേറ്റ്: ദിനിൽ ബാബു. ഡിസൈൻസ്: യെല്ലോ ടൂത്ത്. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.