ADVERTISEMENT

ഐറിഷ് താരം റേ സ്റ്റീവൻസണിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്കൊരു ഞെട്ടലായിരുന്നു. മാർവലിന്റെ തോർ സിനിമയിലെ വോൾസ്റ്റാഗ് എന്ന കഥാപാത്രമായി പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരം ‘ആർആർആർ’ സിനിമയിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനായി. ഇപ്പോഴിതാ സ്റ്റീവൻസണെ അനുസ്മരിച്ച് ‘ആർആർആർ’ ടീം ട്വിറ്ററിൽ പങ്കുവച്ചൊരു കുറിപ്പ് ആണ് ശ്രദ്ധേയം.

 

റേ സ്റ്റീവന്‍സണ്‍ ക്രെയിനില്‍ നിന്നും ഒരു റോപ്പില്‍ തൂങ്ങിനില്‍ക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്‍ ആണ് ആര്‍ആര്‍ആര്‍ ടീം പങ്കുവച്ചത്. ‘‘പ്രയാസമേറിയ ഈ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 56 വയസ്സായിരുന്നു പ്രായം. പക്ഷേ ഈ സംഘട്ടന രംഗത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് ശങ്കയേതുമില്ലായിരുന്നു. ആര്‍ആര്‍ആര്‍ സെറ്റിലെ നിങ്ങളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല, റേ സ്റ്റീവന്‍സണ്‍.’’–ആര്‍ആര്‍ആര്‍ ടീം കുറിച്ചു.

 

റേ വിടപറഞ്ഞുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു. ‘‘ഞെട്ടിക്കുന്നത്... വിശ്വസിക്കാനാവുന്നില്ല ഈ വാര്‍ത്ത. സെറ്റിലേക്ക് വലിയ ഊർജവുമായി കടന്നുവരുന്ന ആളായിരുന്നു അദ്ദേഹം. നമ്മെ ബാധിക്കുന്ന ഒരുതരം ഊർജം. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയെന്നത് ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു’’.– റേ സ്റ്റീവന്‍സണ് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് രാജമൗലി ട്വീറ്റ് ചെയ്തു.

 

ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സ്റ്റാർ വാർസ് സീരീസായ ‘അഹ്‌സോക’ എന്ന പരമ്പരയിൽ ബെയ്‌ലൻ സ്‌കോളായി പ്രത്യക്ഷപ്പെടാൻ സ്റ്റീവൻസണ് അവസരമുണ്ടായിരുന്നു. 2023-ൽ നടന്ന സ്റ്റാർ വാർസ് ആഘോഷ പരിപാടിയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.

 

‘സ്റ്റാർ വാർസ്: റെബൽസ്’ (2016) എന്ന ചിത്രത്തിലെ ഗാർ സാക്‌സണിന്റെ വേഷത്തിന് ശബ്ദം നൽകുകയും ‘സ്റ്റാർ വാർസ്: ക്ലോൺ വാർസ്’ (2020) എന്നതിന്റെ രണ്ട് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com