ADVERTISEMENT

മൾടിവേഴ്സും പാരലൽ യൂണിവേഴ്സുമായി ഡിസി കോമിക്സും എത്തുകയാണ്. ദ് ഫ്ലാഷ് എന്ന സൂപ്പർഹിറോ ചിത്രത്തിലൂടെ അടുത്ത തലത്തിലേക്ക് കടക്കുകയാണ് ഡിസി. ഡിസി കോമിക്സിന്റെ ആദ്യ ബാറ്റ്മാനായ മൈക്കൽ കീറ്റൺ മുതൽ ബെൻ അഫ്ലെക്ക് വരെ ഫ്ലാഷിൽ അതിഥികളായി എത്തുന്നുണ്ട്. തന്റെ അമ്മയുടെ മരണം തടയുന്നതായി ടൈം ട്രാവൽ ചെയ്യുന്ന ഫ്ലാഷ് ഒരു വലിയ കെണിയിൽ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഫൈനൽ ട്രെയിലർ റിലീസ് ചെയ്തു.

 

ജനറൽ സോഡ് എന്ന ക്രൂരനായ വില്ലൻ ഫ്ലാഷിലൂടെ തിരിച്ചെത്തുന്നു. സൂപ്പർമാന്റെ ശക്തിയുള്ള സൂപ്പർ ഗേളും സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സാഷാ കെല്ലെയാണ് ഈ കഥാപാത്രത്തെ അവതരപ്പിക്കുന്നത്. എസ്ര മില്ലെർ ഫ്ലാഷ് ആയി എത്തുന്നു.

 

34 വർഷങ്ങൾക്കു ശേഷം മൈക്കൽ കീറ്റൺ ബാറ്റ്മാന്റെ കുപ്പായമണിയുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന ഏറ്റവും വലിയ വാർത്ത. മൈക്കൽ ഷാനോൻ, റോൺ ലിവിങ്സ്റ്റൺ, ജെറെമി അയൺസ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജൂൺ 16ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com