‘തിമിംഗലവേട്ട’യുമായി അനൂപ് മേനോനും പിഷാരടിയും; അക്വാട്ടിക് യൂണിവേഴ്‌സിലെ അടുത്ത പടം?

thimingala-vetta
SHARE

അനൂപ്‌ മേനോന്‍, ബൈജു സന്തോഷ്‌, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി, ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘തിമിംഗലവേട്ട’ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. വിഎംആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാകേഷ് ഗോപനാണ്‌. കേരളത്തിലെ സമകാലികരാഷ്ട്രീയത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കല്‍ ചിത്രമാണ് തിമിംഗലവേട്ടയെന്ന് സംവിധായകന്‍ മാധ്യമങ്ങളെ അറിയിച്ചു. 

ചിത്രത്തിലെ നായകന്മാരായ അനൂപ്‌ മേനോന്‍, ബൈജു സന്തോഷ്‌, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി എന്നിവര്‍ ഒത്തുചേരുന്ന ഒരു പ്രമോഷനല്‍ സോങ്ങും, ഏറെ പുതുമ നിറഞ്ഞ മറ്റൊരു പ്രമോഷനല്‍ സോങ്ങും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകന്റെ ആദ്യ ചിത്രമായ 100 ഡിഗ്രി സെല്‍ഷ്യസില്‍ നാലു നായികമാര്‍ ഉണ്ടായിരുന്നപോലെ ഈ ചിത്രത്തില്‍ നാലു നായകന്മാരാണുള്ളത് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രമുഖ താരങ്ങളെക്കൂടാതെ ജാപ്പനീസ് ആക്ടേഴ്സായ അഞ്ചുപേരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം അനൂപ് മേനോന്റെ ‘അക്വാട്ടിക് യൂണിവേഴ്‌സി’ലെ അടുത്ത സിനിമയാണോ ‘തിമിംഗലവേട്ട’ എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. മുമ്പ് റിലീസായ അനൂപ് മേനോന്‍ സിനിമകള്‍ വച്ച് ‘അക്വാട്ടിക്ക് മാന്‍ ഓഫ് മോളിവുഡ്’ എന്നാണ് അനൂപിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. അനൂപ് മേനോൻ പ്രധാന വേഷങ്ങളിലെത്തിയ ദ് ഡോള്‍ഫിന്‍, കിങ് ഫിഷ്, വരാല്‍ എന്നീ സിനിമകളുടെ പേരുകൾ വച്ചാണ് ഇങ്ങനെയൊരു വിശേഷണം. നേരത്തെ  ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

അശ്വിന്‍ മാത്യു, വിജയരാഘവന്‍, ദീപു കരുണാകരന്‍ തുടങ്ങിയ നടന്മാരും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകന്‍ രാകേഷ് ഗോപന്‍ തന്നെ കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ്‌ നായരാണ്. സംഗീതം: ബിജിബാല്‍. എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍. വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍. മേക്കപ്പ്: റോണക്സ്‌ സേവിയര്‍. വിതരണം: VMR ഫിലിംസ്. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA