ADVERTISEMENT

പൊതുവേദിയിൽ വിവാഹ അഭ്യർഥന നടത്തിയ യുവതിക്ക് സൽമാൻ ഖാൻ കൊടുത്ത മറുപടിയാണ് ആരാധകരുടെ ഇടയിൽ വൈറൽ. ഇന്റര്‍നാഷ്നല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡിൽ പങ്കെടുക്കാൻ അബുദാബിയിൽ എത്തിയതായിരുന്നു സൽമാൻ ഖാൻ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി വന്ന് താരത്തിനോട് വിവാഹാഭ്യർഥന നടത്തിയത്..

 

താന്‍ ഹോളിവുഡില്‍ നിന്നാണ് വരുന്നത്. നിങ്ങളെ കണ്ട നിമിഷം മുതല്‍ പ്രണയത്തിലായെന്നുമായിരുന്നു യുവതിയുടെ വാക്കുകൾ. എന്നാൽ അതിന് സൽമാൻ നൽകിയ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചത്. ഷാറൂഖ് ഖാനെക്കുറിച്ചാണോ പറയുന്നത് എന്നായിരുന്നു സല്‍മാന്‍ യുവതിയോട് ചോദിച്ചത്.

 

സല്‍മാന്‍ ഖാനെക്കുറിച്ച് തന്നെയാണ് പറയുന്നതെന്നും വിവാഹം കഴിക്കാമോ എന്നും യുവതി വീണ്ടും ചോദിച്ചതോടെ താരം അടുത്ത മറുപടി നൽകി. തനിക്ക് വിവാഹം കഴിക്കേണ്ട സമയം കഴിഞ്ഞെന്നും 20 വര്‍ഷം മുന്‍പ് തമ്മിൽ കാണേണ്ടിയിരുന്നുവെന്നുമാണ് സൽമാൻ യുവതിയോട് പറഞ്ഞത്. ഈ സംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

‘കിസീ കാ ഭായ് കിസീ കി ജാന്‍’ എന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്. തമിഴ് ചിത്രമായ ‘വീര’ത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com