ADVERTISEMENT

മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനെത്തിയ നടി ജോമോളിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകൾ ആര്യ. കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റത്തിന് നടി ജോമോൾ എത്തിയത്. 

 

അന്നും ഇന്നും ജോമോളിന് ഒരു മാറ്റവുമില്ലെന്നാണ് വിഡിയോ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വയസ്സ് 40 പിന്നിട്ടിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും ജോമോളുടെ സൗന്ദര്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും പ്രേക്ഷകർ പറയുന്നു. മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ ആ വിഡിയോയിൽ കാണാം.

 

അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നാണ് നിരഞ്ജന പറയുന്നത്. തന്റെ മകൾക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാൻ കാരണം നിരഞ്ജനയും അമ്മ നാരായണീയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു. 

 

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ജോമോൾ അഥവാ ഗൗരി. ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലെ കുഞ്ഞ് ഉണ്ണിയാർച്ചയായി സ്ക്രീനിലെത്തിയ ജോമോൾ പിന്നീട് നായികാ വേഷത്തിലുമെത്തി. നിറം, ദീപസ്കംഭം മഹാചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോമോൾ ശ്രദ്ധ നേടിയത്. ‘എന്ന് സ്വന്തം ജാനിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കരവും ജോമോൾ സ്വന്തമാക്കി.

 

2002 ലാണ് ജോമോൾ വിവാഹിതായായത്. ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത ജോമോൾ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇതിനു ശേഷമാണ് ജോമോൾ ഗൗരിയെന്ന് പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. ഇവർക്കു രണ്ടു പെൺകുട്ടികളുണ്ട്. ആര്യ, ആർജ.

 

അഭിനയത്തിൽ അത്ര സജീവമല്ല ജോമോളിപ്പോൾ. എന്നാൽ സിനിമാമേഖലയിൽ താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. സബ്ടൈറ്റിലിങ്ങിലാണ് ജോമോൾ സജീവമാകുന്നത്. നവ്യ നായരുടെ പുതിയ ചിത്രം ‘ജാനകി ജാനേ’യിലൂടെയാണ് ജോമോൾ ഈ രംഗത്തേയ്ക്ക് ചുവടുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com