സാക്ഷി ധോണിക്കൊപ്പം വിജയം ആഘോഷിച്ച് വിഘ്നേഷ്; തുള്ളിച്ചാടി വരലക്ഷ്മി

Mail This Article
അവസാന പന്തു വരെ ആവേശം നീണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് ഐപിഎൽ കിരീടം ചെന്നൈ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ പത്താം ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം കിരീടം നേട്ടം കൂടിയാണിത്. തങ്ങളുടെ ‘തല’യുടെ മത്സരം കാണാൻ തമിഴ് താരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയിരുന്നു.



‘‘നീണ്ട കാത്തിരിപ്പിന് വിരാമം, എന്തൊരു ഫൈനൽ...ഒരേയൊരു ടീം, ഒരേയൊരു മനുഷ്യൻ...ധോണി...മരിച്ചുപോകുന്നതുപോലെ തോന്നി, പക്ഷേ അവസാനം ഞങ്ങൾ വിജയം കണ്ടു. ജഡേജ നിങ്ങളൊരു റോക്ക്സ്റ്റാർ ആണ്.’’–സ്റ്റേഡിയത്തില്‍ മത്സരം തത്സമയം കണ്ട ശേഷം നടി വരലക്ഷ്മി ശരത്കുമാർ കുറിച്ചു. ഐശ്വര്യ രജനികാന്തിനൊപ്പമാണ് വരലക്ഷ്മി എത്തിയത്.
സംവിധായകൻ വിഘ്നേഷ് ശിവനും മത്സരം കാണാൻ അഹമ്മദാബാദിൽ എത്തിയിരുന്നു. മത്സര ശേഷം സാക്ഷി ധോണിക്കൊപ്പമുള്ള ചിത്രവും വിഘ്നേഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
നടിമാരായ തൃഷ, കീർത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, ജ്യോതികൃഷ്ണ തുടങ്ങി നിരവധിപ്പേരാണ് ധോണിക്കും ചെന്നൈയ്ക്കും ആശംസകളുമായി എത്തിയത്.