സമീറ സനീഷിന്റെ വീട്ടിൽ മഞ്ജു വാരിയർ; വിഡിയോ

sameera-saneesh-manju
SHARE

മലയാള സിനിമയിലെ തിരക്കേറിയ വസ്ത്രാലങ്കാരകയായ സമീറ സനീഷിന്റെ വീട്ടിലെത്തിയ മഞ്ജു വാരിയരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. സമീറ തുടങ്ങാൻ പോകുന്ന വസ്ത്ര വ്യാപാര ബിസിനസുമായി ബന്ധപ്പെട്ട കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യുന്നതിനുവേണ്ടിയാണ് മഞ്ജു എത്തിയത്.

കൊച്ചിയിലെ സമീറയുടെ വീട്ടിലെത്തിയ മഞ്ജു ഏറെ സമയം അവിടെ ചെലവഴിച്ച ശേഷമായിരുന്നു മടങ്ങിയത്. മഞ്ജു വരുന്നതറിഞ്ഞ് സമീറയുടെ വീട്ടിനടുത്ത് താമസിക്കുന്നവരും സഹപ്രവർത്തകരുമൊക്കെ വീട്ടിൽ എത്തുകയുണ്ടായി. തന്നെ കാണാൻ എത്തിയവർക്കൊപ്പം ഫോട്ടോയും എടുക്കാനും മഞ്ജു സമയം കണ്ടെത്തി.

‘സമീറ സനീഷ് കൊച്ചി’ എന്ന പേരിൽ വസ്ത്രവ്യാപാരണ വിപണന രംഗത്തേക്കാണ് സമീറയുടെ ചുവടുവയ്പ്പ്. ഓണ്‍ലൈനിലും വസ്ത്രം ഓർഡർ ചെയ്യാൻ സാധിക്കും. ബ്രാൻഡിന്റെ ലോഗോ നടി മഞ്ജു വാരിയർ പ്രകാശനം ചെയ്തു. ഇതോടെ സമീറ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഇനി താരങ്ങൾക്കു മാത്രമല്ല പ്രേക്ഷകർക്കും ലഭ്യമാകും.

പുരുഷന്മാരുടെ കുത്തകയായിരുന്ന വസ്ത്രാലങ്കാര ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന്, അവിടെ സ്വന്തം  പാതയൊരുക്കിയ കോസ്റ്റ്യൂം ഡിസൈറനാണ് സമീറ. ഒരു തലമുറയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിനെത്തന്നെ പൊളിച്ചുപണിയുന്ന തരത്തിലുള്ള ചില ട്രെൻഡ് സെറ്റർ കോസ്റ്റ്യൂംസ് സമീറയുടെ ചിത്രങ്ങളിൽ പ്രകടമാണ്.

ജൂഡ് ആന്തണി ചിത്രം ‘2018’, ജാനകീ ജാനേ എന്നീ സിനിമകൾക്ക് കോസ്റ്റ്യൂം നിർവഹിച്ചതും സമീറയായിരുന്നു. ‘ബസൂക്ക’, ‘കാതൽ’ എന്നിവയാണ് പുതിയ പ്രോജക്ടുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS