ADVERTISEMENT

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ സിനിമയിൽനിന്ന് ഇടവേളയെടുക്കുന്നുവെന്ന വാർത്ത ഏറെ നിരാശയോടെയായിരുന്നു ആരാധകർ കേട്ടത്. നല്ല തിരക്കഥകള്‍ വന്നാൽ ആമിർ തിരിച്ചെത്തും എന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷരും. എന്നാല്‍ തന്റെ തീരുമാനത്തിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്നാണ് ആമിർ ഖാൻ ഇപ്പോൾ വ്യക്തമാക്കുന്നത്.

 

‘‘നിലവിൽ സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ഇതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. മാനസികമായി തയാറാകുമ്പോൾ ഉറപ്പായും ഞാനൊരു സിനിമ ചെയ്യും.’’– ആമിർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

 

പഞ്ചാബി സിനിമയായ ജാട്ട 3യുടെ ട്രെയിലർ ലോഞ്ചിലെത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനി സിനിമ പ്രഖ്യാപിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെടുക്കുമെന്നും ആമിര്‍ വ്യക്തമാക്കി. സലാം വെങ്കി എന്ന ചിത്രത്തിലാണ് ആമിര്‍ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. രേവതി സംവിധാനം ചെയ്ത ചിത്രത്തിൽ അതിഥിവേഷത്തിലാണ് അദ്ദേഹം എത്തിയത്.

 

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ലാൽ സിങ് ഛദ്ദയുടെ പരാജയത്തിനു ശേഷമാണ് ആമിർ കരിയറിൽ ഇടവേളയെടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആയിരുന്ന ചിത്രം ബോക്സ്ഓഫിസിൽ മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com