പ്രതിശ്രുത വരനെ കാണാൻ ആകാംക്ഷയോടെ പുണ്യ എലിസബത്ത്; വിഡിയോ

Punya-Elizabeth-Fiance
SHARE

പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി പുണ്യ എലിസബത്ത്. ഗൗതമിന്റെ രഥം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് പുണ്യ. റീൽസ് വിഡിയോകളിലൂടെ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ പുണ്യയ്ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകരേറെ. ഇപ്പോൾ തന്റെ പ്രതിശ്രുത വരനെ ആരാധകർക്ക് പരിചയപ്പെടുത്തുന്ന പുണ്യയുടെ വിഡിയോയാണ് വൈറലാകുന്നത്. ടോബി കൊയ്പ്പള്ളിയാണ് പുണ്യയുടെ പ്രതിശ്രുത വരൻ.   

‘‘ആറു മാസങ്ങൾക്ക് ശേഷമാണ് അവനെ ഞാൻ കാണാൻ പോകുന്നത്.  ഇനിയും കാത്തിരിക്കാൻ കഴിയാത്തതുകൊണ്ട് ഒരു ദിവസത്തെ ലീവ് എടുത്ത് ഞാൻ അവനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരിക്കുകയാണ്. പൂക്കൾ വാങ്ങി ഞാൻ തന്നെ അവനു വേണ്ടി ബൊക്കെ തയാറാക്കി. അക്ഷരാർഥത്തിൽ കടലിൽ നിന്ന് ഒരു നിധി കണ്ടെത്തി. എന്റെ ഹൃദയത്തിലേക്ക് തന്നെ നീന്തി കയറിയതിന് ടോബി കൊയ്പ്പള്ളിലിനു  നന്ദി.  ഞാൻ എന്റെ പുരുഷനെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ്.’’ പുണ്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്. പാലക്കാട് കാണിക്കമാതാ കോൺവന്റ് ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്ക്കൂളിലായിരുന്നു പുണ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പൂനെയിലെ ഭാരതി വിദ്യാപീഠ് കോളജ് ഓഫ് ആർക്കിടെക്റ്റിൽ നിന്നും ബിരുദം നേടി.

2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് പുണ്യ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയായി. മോ‍ഡലിങ് രംഗത്തും നടി സജീവമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA