ADVERTISEMENT

എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലാ എട്ടു മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. നൂർ അൽഫലാഹിൽ അൽ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻ ബന്ധങ്ങളിൽ മൂന്നു മക്കളുടെ പിതാവാണ് അൽ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പച്ചീനോയുടെ മക്കൾ.

ആദ്യ കാമുകിയായ ജാൻ ടാറന്റിലുള്ള മകളാണ് 33 വയസ്സുള്ള ജൂലി മേരി. അതിനു ശേഷം പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ഉണ്ടായ ഇരട്ടക്കുട്ടികളാണ് ആന്‍റണും ഒലീവിയയും. ഇവര്‍ക്ക് 22 വയസ്സുണ്ട്.

അതേസമയം, പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിങ് നടത്തി വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ. 22 ാം വയസ്സില്‍ നൂറിന്‍റെ കാമുകന്‍ എഴുപത്തിയെട്ടുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെർ​ഗ്രുവെനുമായും നൂര്‍ ഡേറ്റിങിലായി. കോടീശ്വരനായ ഇയാള്‍ക്ക് 60 വയസ്സായിരുന്നു. 2020 ലാണ് അൽ പച്ചീനോയും നൂറും ഡേറ്റിങ്ങിലാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com