ADVERTISEMENT

മൂന്നു പതിറ്റാണ്ടിലേറെ സിനിമയിലും സീരിയലിലും സജീവമായ ജോബി ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കുന്നു. സ്റ്റാച്യു കെഎസ്എഫ്ഇ അർബൻ റീജനൽ ഓഫിസിൽ സീനിയർ മാനേജർ ചുമതലയിൽ നിന്നാണ് വിരമിക്കുന്നത്. 24 വർഷത്തെ സർവീസിനു ശേഷമാണ് പടിയിറക്കം.

 

ഇനി മുതൽ സിനിമയിലും നാടകത്തിലും കൂടുതൽ സജീവമാകാനാണ് തീരുമാനം. 1999ല്‍ പി.എസ്.സി പരീക്ഷയെഴുതി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ ജോലിക്കുകയറിയ ആളാണ് ജോബി.

 

2018ൽ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വേലക്കാരി ജാനുവെന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ ചെയ്യുന്നു. ഡിഫറന്റലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ), ലിറ്റിൽ പീപ്പിൾ ഓഫ് കേരള എന്നിവയുടെ പ്രസിഡന്റാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com