യുവനടൻ ധീന വിവാഹിതനായി; ചിത്രങ്ങൾ
Mail This Article
×
കൈതി, മാസ്റ്റർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടനും റിയാലിറ്റി ഷോ താരവുമായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
2017 ൽ ധനുഷ് സംവിധാനം ചെയ്ത ‘പാ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് ധീന അഭിനയരംഗത്തെത്തുന്നത്. കാർത്തി നായകനായ കൈതിയിലൂടെ പ്രേക്ഷകശ്രദ്ധനേടി.
കമൽഹാസൻ ചിത്രം വിക്രത്തിലും അതിഥിവേഷത്തിൽ ധീന എത്തിയിരുന്നു. ഹരീഷ് കല്യാണ്‍ നായകനാകുന്ന ‘ഡീസൽ’ ആണ് ധീനയുടെ പുതിയ ചിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.