ADVERTISEMENT

രണ്ട് ദിവസം മുൻപാണ് നടൻ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായത്. നയനയാണ് വിഷ്ണുവിന്‍റെ വധു. ഈ അവസരത്തിൽ ദമ്പതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ച ആശംസ കത്ത് പങ്കുവച്ചിരിക്കുകയാണ് ഹരീഷ്. മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി ഈ കത്ത് സ്വീകരിക്കുന്നുവെന്ന് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

 

cm-letter

"പ്രിയപ്പെട്ട ഹരീഷ് പേരടി. മകൻ വിച്ചുമോൻ വിവാഹിതനാകുന്നതിന്റെ ക്ഷണക്കത്ത് കിട്ടി. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. വധൂവരന്മാർക്ക് ആശംസകൾ നേരുന്നു. സ്നേ​ഹപൂർവം പിണറായി വിജയൻ.’’– എന്നാണ് മുഖ്യമന്ത്രി കത്തിൽ കുറിച്ചിരുന്നത്. 

 

‘‘ഈ വിലയേറിയ ആശംസാവാക്കുകൾ..അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം..മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു...നന്ദി സാർ’’, എന്നാണ് ഹരീഷ് പേരടി കത്ത് പങ്കുവച്ചുകൊണ്ട് പറഞ്ഞത്.

 

കൊച്ചി എളമക്കര ഭാസ്കരീയം കണ്‍വന്‍ഷന്‍ സെന്‍ററില്‍ വച്ചായിരുന്നു വിഷ്ണുവിന്‍റെ വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു. ബിടെക് കപ്യൂട്ടര്‍ സയന്‍സിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു. ബിടെക്കിന് ശേഷം യുകെയില്‍ നിന്നും മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് വിഷ്ണു. 

 

വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അരങ്ങേറ്റം കുറിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com