ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ–എസ്.ജെ. സിനു ചിത്രം തുടങ്ങി

petta-rap
SHARE

ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി. സാം നിർമിച്ച് എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്‌ ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ‘പേട്ട റാപ്’ എന്നാണ് ചിത്രത്തിന്റെ പേര്. പ്രഭുദേവ നായകനാകുന്ന സിനിമയിൽ വേദികയാണ് നായിക. പ്രണയത്തിനും ആക്‌ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും ഇത്.

“പാട്ട്, അടി, ആട്ടം - റിപ്പീറ്റ്” എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. സിനിമയുടെ യഥാർഥ സ്വഭാവവും ട്രീറ്റ്‌മെന്റും ഈ ടാഗ്‌ലൈനിലൂടെ വ്യക്തമാകുന്നു. പോണ്ടിച്ചേരിയും ചെന്നൈയും പ്രധാന ലൊക്കേഷനുകളാകുന്ന പേട്ട റാപ്പിന്റെ ചിത്രീകരണം ജൂൺ പതിനഞ്ചിന് ആരംഭിക്കും. കേരളത്തിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.

ജിബൂട്ടി, തേര് എന്നീ മലയാളചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ്.ജെ. സിനു ആദ്യചിത്രം ഒരുക്കുമ്പോൾ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, അരുൾദാസ്, മൈം ഗോപി, റിയാസ് ഖാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡിനിൽ പി.കെ.യാണ് തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദർ. ഡി. ഇമ്മൻ സംഗീതം നൽകുന്ന അഞ്ചിലധികം പാട്ടുകൾ ഈ ചിത്രത്തിൻറെ ഹൈലൈറ്റായിരിക്കും. എ.ആർ. മോഹനാണ് കലാസംവിധാനം. എഡിറ്റർ സാൻ ലോകേഷ്. 

ചീഫ് കോ ഡയറക്ടർ ചോഴൻ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് എം.എസ്. ആനന്ദ്, ശശികുമാർ എൻ., ഗാനരചന-വിവേക, മദൻ കാർക്കി, പ്രോജക്‌ട് ഡിസൈനർ തുഷാർ എസ്, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ സഞ്ജയ് ഗസൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ ചന്ദ്രൻ, സ്റ്റിൽസ് സായ് സന്തോഷ്,വിഎഫ്എക്‌സ് വിപിൻ വിജയൻ, ഡിസൈൻ മനു ഡാവിഞ്ചി, പിആർഓ പ്രതീഷ് ശേഖർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS